
മലപ്പുറം: കേരള സ്റ്റോറി വിഷയത്തിൽ മുസ്ലിം പണ്ഡിതർക്കെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി രംഗത്ത്,ഈദ് ഗാഹിൽ നടത്തിയ പ്രസംഗത്തിൽ കേരള സ്റ്റോറി സിനിമക്ക് എതിരെ മത പണ്ഡിതർ മോശമായി പ്രസംഗിച്ചു.പാളയം ഇമാം ഈ സിനിമ കണ്ടിട്ടുണ്ടോ.മത ചടങ്ങുകളിൽ ഇത്തരം പ്രസംഗങ്ങൾ നടത്തുന്നത് തെറ്റായ നടപടി.ഈ സിനിമ മുസ്ലിം വിരുദ്ധമല്ല.മുഖ്യമന്ത്രി സിനിമയെ വർഗീയ വത്കരിച്ചു മുസ്ലിം വികാരംഉണർത്താൻ പറ്റുമോ എന്ന് നോക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തില്‍ പ്രതികരണവുമായി മുസ്ലിം സമുദായ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഈദ് നമസ്കാരത്തിന്‍റെ ഭാഗമായുളള സന്ദേശത്തിനിടെയാണ് പാളയം ഇമാം ഷുഹൈബ് മൗലവിയും കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂരും കേരളസ്റ്റോറി സിനിമയെയും ലൗ ജിഹാദ് ആരോപണങ്ങളെയും ശക്തമായി എതിര്‍ത്തത്. അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരള സ്റ്റോറി സിനിമ ക്രൈസ്ത സഭകള്‍ ഏറ്റെടുക്കുന്നതില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ബിജെപി നേതൃത്വം. ഇടുക്കി രൂപതയ്ക്ക് പിന്നാലെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച താമരശേരി രൂപതയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി താമരശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേരള സ്റ്റോറി ക്രൈസ്തവവരുടെ വലിയ ആശങ്കയാണ് തുറന്നുകാട്ടുന്നതെന്ന് പറഞ്ഞു.