'ചിരിവന്ന പ്രേക്ഷകൻ'; അന്ന് എന്നെ കൊണ്ടും എസ്എഫ്ഐക്കാരെക്കൊണ്ടും എല്ലാം ചെയ്യിച്ചയാൾ ഇന്ന് പറയുന്നത് കേട്ടാൽ!

Published : Oct 19, 2022, 04:42 PM ISTUpdated : Oct 19, 2022, 04:48 PM IST
 'ചിരിവന്ന പ്രേക്ഷകൻ'; അന്ന് എന്നെ കൊണ്ടും എസ്എഫ്ഐക്കാരെക്കൊണ്ടും എല്ലാം ചെയ്യിച്ചയാൾ ഇന്ന് പറയുന്നത് കേട്ടാൽ!

Synopsis

പിണറായി എന്ന സ്ഥലം, ആ പേര്, അവിടെയാണ് കേരള നാശത്തിന്‍റെ വിത്ത് കുരുത്തതെന്നും അതാണ് നാം അനുഭവിക്കുന്നതെന്നും കൂട്ടിച്ചേർത്താണ് അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്

കണ്ണൂർ: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കാനുള്ള കാര്യങ്ങളിലടക്കം വിദേശസന്ദർശനം നടത്തിയതിലൂടെ നേട്ടമുണ്ടാകുമെന്ന് വാർത്താ സമ്മേളത്തിനത്തിൽ ഇന്നലെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി. താൻ എസ് എഫ് ഐ നേതാവായിരുന്ന കാലത്ത് സ്വാശ്രയ കോളേജുകൾ അടക്കമുള്ളവയ്ക്കെതിരെ സമരം നടത്താൻ ആവശ്യപ്പെട്ട പിണറായി ഇപ്പോൾ പറയുന്ന കാര്യങ്ങൾ കേട്ടാപ്പോൾ ചിരിവന്ന പ്രേക്ഷകനാണ് താനെന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 1994 സംഭവങ്ങളുടെ വിവരണമടക്കം നടത്തിയാണ് അബ്ദുള്ളക്കുട്ടി പിണറായിയെ രൂക്ഷമായി വിമർശിച്ചത്. 1994 മാർച്ചിൽ വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജ് ഉദ്ഘാടനം അലങ്ങോലപ്പെടുത്താൻ പിണറായിയും കോടിയേരിയുമടക്കമുള്ളവ‍ർ പറഞ്ഞുവിട്ടെന്നും കരുണാകരന്‍റെ പൊലീസ് അന്ന് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്കെറിഞ്ഞെന്നും അബ്ദുള്ളക്കുട്ടി ചിത്രം സഹിതം പങ്കുവച്ച് കുറിച്ചിട്ടുണ്ട്. മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ ഇങ്ങനെയൊക്കെ പ്രതികരിക്കാൻ എന്ന് ചോദിച്ച അബ്ദുള്ളക്കുട്ടി, നിങ്ങൾക്ക് ഓർമ്മശക്തി പോയോ എന്നും രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ എന്നും മുഖ്യമന്ത്രിയോട് കുറിപ്പിലൂടെ ചോദിച്ചിട്ടുണ്ട്. പിണറായി എന്ന സ്ഥലം, ആ പേര്
അവിടെയാണ് കേരള നാശത്തിന്‍റെ വിത്ത് കുരുത്തതെന്നും അതാണ് നാം അനുഭവിക്കുന്നതെന്നും കൂട്ടിച്ചേർത്താണ് അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ് അവസാനിക്കുന്നത്.

'വിദേശയാത്രയില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം പൊള്ള,പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല' വി ഡി സതീശന്‍

(പരിയാരം സ്വാശ്രയ മെഡിക്കൽ കോളജിനെതിരെയുള്ള സമരത്തിൽ മന്ത്രി എം വി രാഘവനെ തടഞ്ഞപ്പോൾ. 1994ൽ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജ് പകര്‍ത്തിയ ചിത്രം.)

അബ്ദുള്ളക്കുട്ടിയുടെ കുറിപ്പ്

പ്രിയ പിണറായി ,
നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള പ്രതികരണം കേട്ടു
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈയുളളവൻ
ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്
1994 മാർച്ചിൽ ഒരു ഞായറാഴ്ച ദിവസം
വടക്കൻ മലബാറിലെ ആദ്യമെഡിക്കൽ കോളേജിന്റെ ഉത്ഘാടനം
കേന്ദ്ര ആരോഗ്യ മന്ത്രി SS അലുവാലിയായും , മുഖ്യമന്ത്രി കരുണാകരനും ഉത്ഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്റെ  അടിസ്ഥാനത്തിൽ ഉത്ഘാടനപരിപാടി കലക്കാൻ പോയ എന്റെ കോലമാണ്
ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം.
കരുണാകരന്റെ പൊലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു
എന്നെയും SFI സഖാക്കളേയും ...
സ്വാശ്രയ കോളേജുകൾ ... തുടർന്ന് ഡീമ്ഡ് യൂണിവേഴ്സിറ്റികൾ
കേരളത്തിന്റെ ആ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്.
അഞ്ച് പേർ കൊല്ലപ്പെട്ടു.
പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ...
മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലെ?
ഇങ്ങനെയൊക്കെ പ്രതികരിക്കാൻ
നിങ്ങൾക്ക് ഓർമ്മശക്തി പോയൊ?
രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ?
ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം
കൃത്യമായി പറഞ്ഞാൽ 1986 ൽ ആണ് കേരളം ഹയർ എഡുക്കേഷന്റെ ഹബ്
ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർപ്പിക്കാം
അതിന്റെ പിന്നിൽ
നിങ്ങളുടെ ഗുരു അച്ചുതാനന്ദനാണ്---
അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി PG കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു.
ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ
കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു.
അതിനെതിരെ വലിയ കലാപം നടന്നു.
ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്ചുതാനന്ദൻ ഇറക്കിവിട്ട SFI കുഞ്ഞാടുകളാണ്.
പിണറായി സഖാവെ
പിണറായി എന്ന
സ്ഥലം ആ പേര്
അവിടെയാണ് കേരള നാശത്തിന്റെ
ആശത്തിന്റെ വിത്ത് കുരുത്തത്
അതാണ് നാം അനുഭവിക്കുന്നത് 
അങ്ങ് പറഞ്ഞില്ലെ
ലണ്ടനിലെ 5 Star ഹോട്ടലിൽ  പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന്
അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്.

'നടപടി ഉറപ്പ്', എൽദോസ് എംഎൽഎ പ്രതിയായ ബലാത്സംഗ വധശ്രമ കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ