
തൃശൂർ : കേരള കലാമണ്ഡലം വിസിയായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെർച്ച് കമ്മിറ്റി ശുപാർശ അംഗീകരിച്ച് ചാൻസിലർ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല തിയറ്റർ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണൻ. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം നാടക രംഗത്ത് പ്രവർത്തിക്കുന്നയാളാണ്. പത്തൊമ്പത് വർഷം പ്രൊഫസറായി പ്രവൃത്തി പരിചയമുണ്ട്. ഒന്നരക്കൊല്ലമായി കാലടി സർവ്വകലാശാല വിസിക്കായിരുന്നു കലാമണ്ഡലത്തിന്റെ അധിക ചുമതല. പുതിയ ചാൻസിലറായി മല്ലികാ സാരാഭായി ചുമതലയേറ്റതിന് പിന്നാലെയാണ് ഡോ. ജെ പ്രസാദ് അധ്യക്ഷനായ മൂന്നംഗ സെർച്ച് കമ്മിറ്റിയെ നിയമിച്ചത്. സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത 3 പേരുകളിൽ നിന്നാണ് ബി. അനന്തകൃഷ്ണന്റെ നിയമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam