ആരോഗ്യ മേഖലയാകെ കുളം തോണ്ടി; വീണാ ജോർജിനെതിരെ കുമ്മനം രാജശേഖരൻ

Published : Mar 22, 2026, 12:43 PM IST
kummanam rajasekharan

Synopsis

വെന്റിലേറ്റർ, ഐസിയു എല്ലാം കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലമാണ്. അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഉണ്ടായിരിക്കേണ്ടത്. അവിടെ തീപിടിക്കുക എന്ന് പറയുന്നത് അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ചതാണ്.

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത്. ആരോഗ്യ മേഖലയാകെ കുളം തോണ്ടി. ആറന്മുള മണ്ഡലത്തിൽ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്ത് പറയാനില്ല. ഉദ്ഘാടനങ്ങൾ മാത്രം ചെയ്യാറുണ്ട്. വെറും പിആർ വർക്ക് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ, തീപിടുത്തമുണ്ടായി രോഗികൾ മരിച്ച സംഭവത്തെ കുറിച്ചും കുമ്മനം രാജശേഖരൻ പരാമർശിച്ചു. വെന്റിലേറ്റർ, ഐസിയു എല്ലാം കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലമാണ്. അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഉണ്ടായിരിക്കേണ്ടത്. അവിടെ തീപിടിക്കുക എന്ന് പറയുന്നത് അനാസ്ഥ കൊണ്ട് മാത്രം സംഭവിച്ചതാണ്. മരിച്ച രോഗികളുടെ വീട്ടിൽ പോയി മാപ്പ് പറഞ്ഞശേഷം വേണമായിരുന്നു വീണാ ജോർജ് പ്രചരണത്തിന് ഇറങ്ങേണ്ടിയിരുന്നത്. അതിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കേണ്ടത് മന്ത്രി തന്നെയാണെന്നും കുമ്മനം രാജശേഖരൻ തുറന്നടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാലക്കാടന്‍ പോരിന് രുചി കൂട്ടുന്ന എന്‍എംആര്‍ റസാഖ്; പേയ്‌മെന്‍റ് സീറ്റ് എന്ന ആരോപണത്തോട് പ്രതികരിച്ച് സ്ഥാനാര്‍ഥി- അഭിമുഖം
കൊച്ചിയിലെ മുറുക്കാൻ കടയ്ക്ക് ജിഎസ്ടി നോട്ടീസ്, ഒന്നര കോടി അടയ്ക്കണം; ഓഫീസുകൾ കയറിയിറങ്ങിയിട്ടും മറുപടിയില്ല, ഗതികേടിൽ യുവാവ്