'പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്നത് വർധിക്കുന്നു,പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം വേണം'

Published : Apr 09, 2023, 09:56 AM ISTUpdated : Apr 09, 2023, 10:57 AM IST
'പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്നത് വർധിക്കുന്നു,പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ തുല്യ അവകാശം വേണം'

Synopsis

 പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതെന്നും  തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി  സമുദായം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനം

കണ്ണൂര്‍:പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു എന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. യാത്രകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കണക്കാക്കുന്ന കഴുകൻ കണ്ണുകൾ പെരുകുന്നത് അപകടകരമാണ്. പ്രണയക്കെണി  ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ അവകാശം ഉറപ്പുവരുത്തണം.സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പാംപ്ലാനി പറഞ്ഞു.ഈസ്റ്റർ ദിനത്തിൽ വായിക്കുന്ന ഇടയലേഖനത്തിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി നമ്മുടെ സമുദായവും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.

 

'ഉയിര്‍ത്തെഴുന്നേല്‍പ്പി'ന്‍റെ രാഷ്ട്രീവുമായി ബിജെപി, ക്രൈസ്തവ സഭ മേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് നേതാക്കള്‍

'ഇത് ക്രിസ്തീയവിശ്വാസം അല്ല, കേരളത്തിലെ വിശ്വാസികൾ കൂടെ നിൽക്കില്ല'; മാർ ജോസഫ് പാംപ്ലാനിക്കെതിരെ എം എ ബേബി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിയായ ശേഷമാണ് അന്നദാനവുമായി ബന്ധപ്പെട്ട് പോറ്റി വന്ന് കാണുന്നതെന്ന് അടൂർ പ്രകാശ്; 'കൊള്ളക്കാരനാണെന്ന് അറിഞ്ഞോണ്ടല്ല പരിചയപ്പെട്ടത്'
അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും