വത്തിക്കാന്റെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രി അംഗമായി ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വീണ്ടും നിയമിച്ചു

Published : Aug 13, 2026, 03:16 PM IST
Joseph Kalathiparambil

Synopsis

വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിൽ അംഗമായി വീണ്ടും നിയമിച്ചു. ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും

കൊച്ചി: വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലെ വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്ട്രിയിലെ അംഗമായി വീണ്ടും നിയമിച്ചു. ലിയോ പതിനാലാമൻ പാപ്പയാണ് വീണ്ടും നിയമനം നൽകിയത്. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് പുതിയ നിയമനം. പാപ്പായുടെ നിയമന ഉത്തരവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിൻ ആർച്ച് ബിഷപ്പിനെ അറിയിച്ചു. പ്രഥമ സുവിശേഷ വൽക്കരണത്തിൻ്റെയും പുതിയ പ്രാദേശിക സഭകളുടെയും വിഭാഗത്തിലേക്കാണ് പാപ്പ ആർച്ച് ബിഷപ്പിനെ നിയമിച്ചിരിക്കുന്നത്. ആഗോള സഭയുടെ സുവിശേഷ വൽക്കരണ ദൗത്യത്തിലും മിഷൻ പ്രവർത്തനങ്ങളിലും അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് നേരിട്ട് കൈമാറി മുഖ്യമന്ത്രി
സിപിഎമ്മിന്റെ ഇസ്ലാമിക് ബാങ്കിംഗ് പൊളിഞ്ഞു; 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല, ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരെ നിക്ഷേപകർ