
മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ ഇന്ന് മഞ്ചേരി കോടതി വിധി പറയും. കോളിളക്കമുണ്ടാക്കിയ കേസിൽ 21 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2012 ജൂണ് 10 ന് കൊളക്കാടന്‍ അബൂബക്കര്‍, സഹോദരൻ അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ വർഷം ജനുവരിയിൽ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമായിരുന്നു ഇരട്ടക്കൊല.
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചിരുന്നു. ഒന്നു മുതൽ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. അരീക്കോട് കുനിയിൽ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജൂണ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം. 2012 ജനുവരിയിൽ കുനിയില്‍ കുറുവാങ്ങാടൻ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ഇരട്ടക്കൊല നടത്തിയെന്നാണ് കേസ്. അത്തീഖ് റഹ്മാന് കൊലക്കേസിൽ പ്രതികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
കുനിയിൽ ഇരട്ടക്കൊലപാതകം: 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ബുധനാഴ്ച
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam