
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം ഇന്ന് മാറ്റും. ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇവയെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ജനം മറുവശത്ത് വന്യജീവികൾ ഇടയിൽ സമരക്കാർ. ഈ വിഷയത്തിൽ പ്രയോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുകയെന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നത് ഒരു ജനാധിപത്യ സർക്കാരിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam