ഇടക്ക് കാട് കയറും, പിന്നേയും നദിക്കരയിലേക്ക്; അരികൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ആന ഷണ്മുഖ നദിക്കരയിൽ തന്നെ

Published : May 31, 2023, 01:15 PM IST
ഇടക്ക് കാട് കയറും, പിന്നേയും നദിക്കരയിലേക്ക്; അരികൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ആന ഷണ്മുഖ നദിക്കരയിൽ തന്നെ

Synopsis

അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാനുള്ള സാധ്യതയും വനം വകുപ്പ് തള്ളുന്നില്ല.

ഇടുക്കി : വനത്തിൽ നിന്ന് പുറത്ത് വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു. മൂന്നു ദിവസമായി ആന ഷണ്മുഖ നദിക്കരയിൽ തുടരുകയാണ്. അതേസമയം അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിഗമനം. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവടി വെക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടുകൂടിയും ദൗത്യ മേഖലയിൽ തമിഴ്നാട് വനം വകുപ്പ് സംഘം തുടരുകയാണ്. ഏറ്റവും ഒടുവിലെ ജിപിഎസ് കോളർ സിഗ്നൽ പ്രകാരം ഷണ്മുഖ നദി അണക്കെറ്റിന്റെ ചുറ്റളവിലാണ് അരിക്കൊമ്പനുള്ളത്. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് കയറിപ്പോകുന്ന അരിക്കൊമ്പൻ തിരികെ നദിക്കരയിലേക്ക് ഇറങ്ങി വരുന്നത് വെള്ളം കുടിയ്ക്കാൻ വേണ്ടിയാണെന്നാണ് കരുതുന്നത്.

കമ്പത്തു നിന്നും പരിഭ്രാന്തിയോടുകൂടി ഓടിയ ആന രണ്ടുദിവസം ക്ഷീണിതനായിരുന്നു. കാട്ടിനുള്ളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടിയതോടെ ആനയുടെ ആരോഗ്യത്തിൽ കാര്യമായ പ്രശ്നങ്ങളില്ല. അരിക്കൊമ്പൻ ആരോഗ്യം വീണ്ടെടുത്തതോടെ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാനുള്ള സാധ്യതയും വനം വകുപ്പ് തള്ളുന്നില്ല. ഈ സാഹചര്യത്തിലാണ് മുതുമലയിൽ നിന്നുള്ള ആദിവാസികൾ അടങ്ങുന്നവരുടെ പ്രത്യേക സംഘം നിരീക്ഷണം തുടരുന്നത്. എന്നാൽ വനത്തിൽ നിന്നും തുരത്തി നാട്ടിലിറിക്കി ആനയെ മയക്ക് വെടി വെക്കില്ല. മേഘമല കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്ന അരിക്കൊമ്പനെ കാട് കയറ്റി വിടുന്നതിനാണ് പ്രാഥമിക പരിഗണന. 

അതേ സമയം, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റി ട്വന്റി് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനമുണ്ടായി. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും തുറന്നടിച്ച കോടതി ഹർജി തള്ളി. ആന നിലവിൽ തമിഴ്നാടിന്റെ ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങൾ പറയുന്നതെന്നും കോടതി ചോദിച്ചു. അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ? സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം

 

 

 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'