അരിക്കൊമ്പൻ ജനവാസ മേഖലയ്ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ് 

By Web TeamFirst Published May 29, 2023, 6:25 AM IST
Highlights

ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. 

കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നുവെന്ന് വിവരം. അവസാനം സി​ഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുള്ളത് ചുരുളിക്ക് സമീപമാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ജനവാസ മേഖലയിൽ നിന്ന് മാറി ഇന്നലെ രാത്രി മേഘമല ഭാഗത്തേക്ക്‌ നീങ്ങിയിരുന്നു. ഉച്ചക്ക് കൂത്തനാച്ചി ക്ഷേത്രത്തിന് പിൻ ഭാഗത്തെ വനമേഖലയിൽ എത്തിയ അരിക്കൊമ്പൻ അവിടെ മണിക്കൂറുകളോളം വിശ്രമിച്ച ശേഷമാണ് പതിയെ സഞ്ചരിച്ചു തുടങ്ങിയത്. 

കമ്പത്തെ ജനവാസ മേഖലയിൽ വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്വരയിൽ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടി വച്ചാൽ ആനിമൽ ആംബുലൻസിൽ കയറ്റി വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്. 

Read More : തളരില്ല! ജന്തർമന്തറിൽ ഇന്ന് മുതൽ വീണ്ടും സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

click me!