അർജുൻ ആയങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്ന് കാണാതായി, മാറ്റിയത് പൊലീസും കസ്റ്റംസും എത്തുന്നതിന് മുമ്പ്

By Web TeamFirst Published Jun 24, 2021, 2:34 PM IST
Highlights

പൊലീസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്. അർജുൻ ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയത് എന്നാണ് സംശയം. 

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയെങ്കിയുടെ വാഹനം ഒളിപ്പിച്ച സ്ഥലത്ത് നിന്നും കാണാതായി. അഴീക്കൽ ഉരു നിർമാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയിൽ ചുവന്ന സ്വിഫ്റ്റ് കാർ രാവിലെ കണ്ടെത്തിയിരുന്നു. പൊലീസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്. അർജുൻ ആയങ്കിയുടെ സംഘം തന്നെയാണ് കാർ കടത്തിയത് എന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചു. അർജുന്റെ കൂട്ടാളിയായ പ്രണവാണ് കാർ കൊണ്ടുപോയതെന്നും, പന്ത്രണ്ട് മണിയോടെ  കാർ വേഗത്തിൽ ഓടിച്ച് പോകുന്നത് കണ്ടുവെന്ന് സമീപവാസികൾ പറഞ്ഞു. 

രാമനാട്ടുകര സ്വർണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്. ഒളിവിലുള്ള അർജുന്റെ വീട്ടിൽ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

അർജുൻ ആയങ്കി ഉപയോഗിച്ച കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ, പ്രതികളെ തള്ളി സിപിഎം

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളി സിപിഎം രംഗത്തെത്തി. സ്വർണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയുമായോ അർജുൻ ആയങ്കിയുമായോ സിപിഎമ്മിന് ബന്ധമില്ലെന്ന്  ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു. പൊലീസ് തിരയുന്ന അർജുൻ സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്നത് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഇവരെ സമൂഹം തള്ളിക്കളയണമെന്നും ജയരാജൻ പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!