വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം

Published : Mar 02, 2023, 12:15 PM ISTUpdated : Mar 02, 2023, 12:17 PM IST
വനിതാ ടിടിഇയെ കയ്യേറ്റം ചെയ്ത കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം

Synopsis

നാഗർകോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു    


കൊച്ചി: വനിതാ ടി ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. ഹൈക്കോടതി ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.  ഗാന്ധിധാം എക്സ്പ്രസിൽ വച്ച്  വനിത ടി ടി ഇ യെ കയ്യേറ്റം ചെയ്ത കേസിൽ ആയിരുന്നു അർജുൻ ആയങ്കി അറസ്റ്റിൽ ആയത്.  തൃശൂർ റെയിൽവേ പോലീസ് ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്

സ്വർണ്ണ കടത്ത് കേസിൽ  അർജുൻ ആയങ്കി നേരെത്തെ അറസ്റ്റിൽ ആയിട്ടുണ്ട്. ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം.നാഗർകോവിലിലേക്ക് സെക്കന്‍റ് ക്ലാസ്സ്‌ ടിക്കറ്റുമായി കയറിയ അർജുൻ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്‍തത് വനിതാ ടി ടി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു

'നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിച്ചു, ആത്മഹത്യ ചെയ്താൽ ഉത്തരവാദി അർജുൻ ആയങ്കി'; ഗുരുതര ആരോപണങ്ങളുമായി ഭാര്യ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം; കുട്ടിയുടെ അച്ഛൻ കുറ്റം സമ്മതിച്ചു
ദാവോസിൽ കേരളത്തിനും വൻ നേട്ടം! ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചെന്ന് പി രാജീവ്