
കോഴിക്കോട്: ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗം അർജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം. അർജുൻ്റെ വീട്ടിൽ എത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് ഇക്കാര്യം ആവശ്യപ്പെട്ടു. കർണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സർക്കാർ വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും തോട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചു. പിന്നാലെ എംഎൽഎ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു. പിന്നീട് മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എംഎൽഎ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam