അര്‍ജുൻ രക്ഷാ ദൗത്യം: ഇടപെട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചു

Published : Jul 23, 2024, 03:22 PM IST
അര്‍ജുൻ രക്ഷാ ദൗത്യം: ഇടപെട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് നോട്ടീസ് അയച്ചു

Synopsis

ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലെത്തിയത്

ബെംഗളൂരു: കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇരു സര്‍ക്കാരുകളോടും നാളേക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ ക‍ർണാടക ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചു. കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. രണ്ട് മലയാളി അഭിഭാഷകരാണ് സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് ഹര്‍ജി പരിഗണിച്ചത്. ഇന്നലെ സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകരോട് കർണാടക ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് ഇന്ന് ഹൈക്കോടതിയിലെത്തിയത്.

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി