'അഭിരാമിക്കും അര്‍ജുനും മംഗളം', അർജുന്റെ സഹോദരി അഭിരാമിക്ക് മാംഗല്യം, ആശംസകളുമായി മുഖ്യമന്ത്രി

Published : Feb 08, 2026, 03:28 PM IST
Wedding photo of Abhirami, sister of late lorry driver Arjun (Shirur case), and groom Adarsh at Kozhikode

Synopsis

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. 72 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കണ്ടെത്തിയ അർജുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന് ഈ വിവാഹം ചെറിയൊരു ആശ്വാസമായി.  

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ലോറി ഡ്രൈവർ അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദർശ് ആണ് വരൻ. ഞായറാഴ്ച രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂർത്തത്തിൽ കോഴിക്കോട് കണ്ണാടിക്കൽ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അർജുന്റെ വിയോഗം ഏൽപ്പിച്ച തീരാവേദനയിൽ കഴിയുന്ന കുടുംബത്തിന് ഈ വിവാഹം ഒരു ചെറിയ ആശ്വാസമായി.

2024 ജൂലൈ 16-ന് രാവിലെ 8.45-നാണ് ഷിരൂരിൽ ദേശീയപാത 66-ൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. ചരക്ക് ലോറിയുമായി പോകുകയായിരുന്ന അർജുൻ ഈ അപകടത്തിൽപ്പെടുകയായിരുന്നു. 72 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ഷിരൂരിൽ നടന്നത്. കരസേന, നാവികസേന, എൻഡിആർഎഫ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾക്കൊപ്പം ലോറി ഉടമ മനാഫ്, രക്ഷാപ്രവർത്തകർ എന്നിവർ ഉറക്കമില്ലാതെ പ്രയത്നിച്ചു.

സെപ്റ്റംബർ 25-നാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ 12 മീറ്റർ ആഴത്തിൽ നിന്ന് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അർജുന്റെ മടങ്ങി വരവിനായി കണ്ണാടിക്കലിലെ വീട്ടിൽ കാത്തിരുന്ന കുടുംബത്തിനൊപ്പം കേരളമൊന്നടങ്കം പ്രാർത്ഥനയിലായിരുന്നു. ആ കാത്തിരിപ്പിന് അറുതിയായത് കണ്ണീരോടെയായിരുന്നുവെങ്കിലും, സഹോദരിയുടെ വിവാഹത്തിലൂടെ കുടുംബം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആന്റോ ആന്റണി എംപിക്കെതിരെ വിജിലൻസിന് പരാതി നൽകി അഭിഭാഷകൻ; 'പണമിടപാ‌ട് ആരോപണത്തിൽ കേസെടുക്കണം'
കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ