അരൂർ ചേർത്തല ദേശീയപാത ടാറിം​ഗ് വിവാദം; എ എം ആരിഫിന്റെ പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Aug 14, 2021, 8:23 PM IST
Highlights

വിജിലൻസ് വിഭാഗം അന്വേഷിച്ച് ടാറിംഗിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു എന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കേന്ദ്രസർക്കാർ ആവശ്യത്തിനു ഫണ്ട് അനുവദിക്കാത്തതിനാൽ ടാറിം​ഗിൽ ഉണ്ടായ കുഴപ്പമാണ് കുണ്ടും കുഴിയും രൂപപ്പെടാൻ കാരണമെന്നും  റിപ്പോർട്ടിൽ പറയുന്നു. 

ആലപ്പുഴ: അരൂർ ചേർത്തല ദേശീയപാത ടാറിം​ഗ് വിവാദത്തിൽ എ എം ആരിഫ് എംപിയുടെ പരാതിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്ത്. ഫണ്ടിൻറെ അപര്യാപ്തത കാരണം ടാറിന്റെ നിലവാരത്തിൽ കുറവ് വരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എ എം ആരിഫിന്റെ പരാതിയെക്കുറിച്ച് എക്സിക്യൂട്ടീവ് എൻജിനീയറാണ് അന്വേഷണം നടത്തിയത്

എസ്റ്റിമേറ്റ് തുക 44.34 കോടിയിൽനിന്ന് 41.7 1 കോടി രൂപയായി കുറച്ചു. ടാറിംഗിൽ ഉപയോഗിക്കേണ്ട തെർമോപ്ലാസ്റ്റിക് പെയിന്റ്, റോഡ് സ്റ്റഡ് എന്നീ ഇനങ്ങളിൽ കുറവുവരുത്തി. ജി സുധാകരൻ മന്ത്രിയായിരുന്നപ്പോൾ തന്നെ എ എം ആരിഫ് റോഡിനെ കുറിച്ച് പരാതി  നൽകിയിരുന്നു. വിജിലൻസ് വിഭാഗം അന്വേഷിച്ച് ടാറിംഗിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു എന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കേന്ദ്രസർക്കാർ ആവശ്യത്തിനു ഫണ്ട് അനുവദിക്കാത്തതിനാൽ ടാറിം​ഗിൽ ഉണ്ടായ കുഴപ്പമാണ് കുണ്ടും കുഴിയും രൂപപ്പെടാൻ കാരണമെന്നും  റിപ്പോർട്ടിൽ പറയുന്നു. 

ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയയ്ക്കുകയായിരുന്നു. ദേശീയപാത 66 ൽ അരൂർ മതൽ ചേർത്തല വരെ (23.6 KM)പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. ഇതിൽ വിജിലൻസ് അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും എംപി കത്തിൽ ആവശ്യപ്പെടുന്നു. 

2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു പുനർനിർമാണം. കേന്ദ്ര ഫണ്ട് എങ്കിലും നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു. ജർമൻ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു.  മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നും എംപി കുറ്റപ്പെടുത്തുന്നു. 

Read Also: കത്തിന് പിന്നിൽ നല്ല ഉദ്ദേശം മാത്രം, ജി സുധാകരൻ സത്യസന്ധനായ മന്ത്രിയായിരുന്നു: ആരിഫ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!