
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യലേലം ഫലത്തിൽ നിരോധിച്ചതാണെങ്കിലും മത്സ്യം വേണ്ടവർക്ക് നേരിട്ടെത്തി മത്സ്യം വാങ്ങാൻ ക്രമീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി. ഹാർബറിലെ ലേലം ഒഴിവാക്കാൻ തീരുമാനിച്ചതാണ്. ഒരു കാരണവശാലും ആൾക്കൂട്ടം വലിയ തോതിൽ ഉണ്ടാകുന്ന ലേലം പാടില്ല. അതായത് മത്സ്യലേലം ഫലത്തിൽ നിരോധിച്ചു. എന്നാല്‍ ഇപ്പോൾ വിൽപ്പന വില നിശ്ചയിക്കാൻ മത്സ്യ വകുപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്.
ഹാർബർ മാനേജ്മെന്റ് സൊസൈറ്റി വില നിശ്ചയിക്കും. മത്സ്യം വേണ്ടവർക്ക് ഇവരെ ഐടി സംവിധാനം വഴി അറിയിച്ച് മത്സ്യം വാങ്ങാനുള്ള ക്രമീകരണം ഒരുക്കും. അകലം കൃത്യമായി പാലിച്ച് വേണ്ട മത്സ്യം തിരക്കില്ലാതെ വാങ്ങിപ്പോകാൻ സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.