Latest Videos

കച്ചവട സ്ഥാപനങ്ങൾ കൃത്യമായി തുറക്കാൻ സംവിധാനമൊരുക്കണം; വ്യാപാരികൾ സമരത്തിലേക്ക്

By Web TeamFirst Published Jul 2, 2021, 5:29 PM IST
Highlights

എല്ലാ ജില്ലകളിലും സമരം നടത്താനാണ് തീരുമാനം. കളക്ടേറ്റിന് മുമ്പിലും പ്രതിഷേധം നടത്തും. ചൊവ്വാഴ്ചത്തെ സമരത്തിലും കടകൾ തുറക്കാനുള്ള തീരുമാനമായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങും. 

കോഴിക്കോട്: കച്ചവട സ്ഥാപനങ്ങൾ കൃത്യമായി തുറക്കാൻ സംവിധാനമൊരുക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഈ മാസം ആറാം തീയതി കടകൾ പൂർണമായും അടച്ചിട്ട് സമരം നടത്തും. ചൊവ്വാഴ്ച സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

എല്ലാ ജില്ലകളിലും സമരം നടത്താനാണ് തീരുമാനം. കളക്ടേറ്റിന് മുമ്പിലും പ്രതിഷേധം നടത്തും. ചൊവ്വാഴ്ചത്തെ സമരത്തിലും കടകൾ തുറക്കാനുള്ള തീരുമാനമായില്ലെങ്കിൽ വ്യാഴാഴ്ച മുതൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങും. 

എല്ലാ മേഖലകളിലും ഇളവ് നൽകിയ സർക്കാർ കച്ചവടക്കാരോട് മാത്രമാണ് മുഖം തിരിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ കടകളും തുറക്കാൻ അനുവദിക്കണം. സമയം ദീർഘിപ്പിച്ച് കടകൾ തുറന്നാൽ രോഗവ്യാപനം കുറയ്ക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!