പുലർച്ചെയോടെ എത്തി, 40 ലിറ്റർ ഡീസൽ അടിച്ചു, ഇര മണ്ണുമാന്തി യന്ത്രം; എല്ലാം ഊറ്റിയെടുത്ത് മുങ്ങിയിട്ടും പൊക്കി

Published : Mar 18, 2024, 01:06 AM IST
പുലർച്ചെയോടെ എത്തി, 40 ലിറ്റർ ഡീസൽ അടിച്ചു, ഇര മണ്ണുമാന്തി യന്ത്രം; എല്ലാം ഊറ്റിയെടുത്ത് മുങ്ങിയിട്ടും പൊക്കി

Synopsis

വെള്ളൂരിൽ വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

കോട്ടയം: വെള്ളൂരിൽ വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നിർമാണ കന്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെടുക്കുകയായിരുന്നു. രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച് ഊറ്റിയത്.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. 

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: വണ്ടി വാടകയ്ക്കെടുത്തത് എആർ ക്യാമ്പിലെ എസ്ഐ, അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം