'നേതാക്കളുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി'; രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി

Published : Jul 04, 2024, 08:57 PM ISTUpdated : Jul 04, 2024, 09:21 PM IST
'നേതാക്കളുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായി'; രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി

Synopsis

സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം:കേരളത്തിൽ നേതാക്കളുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായിട്ടുണ്ടെന്ന് വിലയിരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി. നേതാക്കളുടേയും അണികളുടേയും പെരുമാറ്റം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി. ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപി കടന്ന് കയറിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു.

നേതാക്കള്‍ക്ക് നേരെ രൂക്ഷഭാഷയിലാണ് സിപിഎം കേന്ദ്രകമ്മിറ്റി വിമര്‍ശനമുന്നയിച്ചത്. നേതാക്കൾക്ക് ധാർഷ്ട്യമെന്ന് വിമർശിച്ച കേന്ദ്രകമ്മിറ്റി നേതാക്കളുടെയും അണികളുടെയും പെരുമാറ്റം മോശമാണെന്നും സിസി തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചു. ബിജെപിയും കോൺഗ്രസും സോഷ്യൽ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോൾ സിപിഎം നിലവാരം പുലർത്തിയില്ലെന്നായിരുന്നു സോഷ്യൽ മീഡിയ ഇടപെടലിനെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ വിമർശനം. സോഷ്യൽ മീഡിയ ഇടപെടൽ രീതി പുനപരിശോധിക്കണമെന്നും സിസി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി അവലോക റിപ്പോര്‍ട്ടില്‍ പറഞ്ഞു.

 

PREV
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'