സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ചോദിച്ചത് ഫ്ലാറ്റ് ബുക്ക് ചെയ്തതിനെ കുറിച്ചെന്ന് അരുൺ, മൊഴി രേഖപ്പെടുത്തി

By Web TeamFirst Published Aug 28, 2020, 6:44 PM IST
Highlights

സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ നിർദ്ദേശപ്രകാരം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിയ അരുൺ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായ ഇദ്ദേഹത്തിനോട് സെക്രട്ടേറിയേറ്റിന് സമീപം കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. ഇക്കാര്യത്തിൽ വിശദമായ മൊഴി നൽകിയെന്ന് അരുൺ പറഞ്ഞു. ബുക്ക് ചെയ്യാനിടയായ സാഹചര്യം നേരത്തെ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്‍റെ നി‍ർദേശ പ്രകാരം അരുൺ ബാലചന്ദ്രനാണ് സെക്രട്ടേറിയറ്റിന് സമീപം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനായി ഫ്ലാറ്റ് കണ്ടെത്തി നൽകിയത്. ഇവിടെയിരുന്നാണ് പ്രതികൾ കളളക്കടത്തിനുളള ഗൂഡാലോചന നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്. ഇക്കാര്യം അരുൺ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

click me!