'തെക്കും വടക്കും ഒന്നാണ്...';അടിപൊളി ചിത്രവുമായി മേയർ ആര്യാ രാജേന്ദ്രൻ, സുധാകരന് മറുപടിയാണോ എന്ന് കമന്‍റുകള്‍

Published : Oct 16, 2022, 09:42 PM ISTUpdated : Oct 16, 2022, 09:46 PM IST
'തെക്കും വടക്കും ഒന്നാണ്...';അടിപൊളി ചിത്രവുമായി മേയർ ആര്യാ രാജേന്ദ്രൻ, സുധാകരന് മറുപടിയാണോ എന്ന് കമന്‍റുകള്‍

Synopsis

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷമാണ് മേയർ ചിത്രം പങ്കുവെച്ചതെന്നും ശ്രദ്ധേയം.

ഫേസ്ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിൻദേവ് എംഎൽഎയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷമാണ് മേയർ ചിത്രം പങ്കുവെച്ചതെന്നും ശ്രദ്ധേയം. ഓ​ഗസ്റ്റിലാണ് ആര്യയും സച്ചിനും വിവാഹിതരായത്. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രൻ. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎൽഎയുമാണ് കെഎം സച്ചിൻദേവ്. 

 

രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കൻ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയത് വിവാദമായിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് ഉദാഹരിച്ചത്.

അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ - 'അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമ ദേവൻ ലങ്കയിൽ നിന്ന് ലക്ഷ്‌മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂരിലെത്തിയപ്പോൾ ലക്ഷ്‌മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി. എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്'.' ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം എഴുതിയിട്ടുണ്ട്.

'തെക്കന്‍ കേരളത്തിന് കുഴപ്പം'; രാമായണത്തെ ദുർവ്യാഖ്യാനം ചെയ്ത് തെക്കന്‍ കേരളത്തെ അപമാനിച്ച് കെ സുധാകരന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും
ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്