ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

Published : Jun 23, 2025, 05:38 PM IST
Aryadan Mammu

Synopsis

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലപ്പുറം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

ആര്യാടന്‍ മുഹമ്മദിന്‍റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്‍റെ വിയോഗം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ് അത്തിമണ്ണിൽ, സമീർ, മരുമകൾ ആയിഷ ലുബിന. ആര്യാടൻ മുഹമ്മദിന്‍റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദർശനത്തിന് വെക്കും.

ആര്യാടന്‍ ഷൗക്കത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ബാപ്പുവും പോയി,

നിലമ്പൂരിനു ഇപ്പോഴുണ്ടായ ഈ മാറ്റത്തിന്, യുഡിഎഫിൻ്റെ വിജയത്തിന്, ഈ അംഗീകാരത്തിന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഞങ്ങളെ ബാപ്പു. കുഞ്ഞാക്കാൻ്റെ വേർപാടിന് ശേഷം അദ്ദേഹത്തിൻ്റെ അനുജനായിട്ടല്ല കുഞ്ഞാക്കയെപ്പോലെ ഞങ്ങളെ കുടുംബത്തിന് തണലായ ഞങ്ങളെ ബാപ്പു. ആ തണലും മാഞ്ഞു...

ഇന്ന് രാത്രി 9:30 മണിക്ക് മുക്കട്ട വലിയ ജുമാ മസ്ജിദ് കബറിസ്ഥാനിലാണ് കബറടക്കം.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം