അൻവറിനെതിരെ ആര്യാടൻ ഷൗക്കത്ത്,നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങൾ നടന്നപ്പോൾ കണ്ടിട്ടില്ല

Published : Jan 07, 2025, 04:07 PM IST
അൻവറിനെതിരെ ആര്യാടൻ ഷൗക്കത്ത്,നിലമ്പൂരില്‍ കാട്ടാന  ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങൾ നടന്നപ്പോൾ കണ്ടിട്ടില്ല

Synopsis

 യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം  ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കും.

മലപ്പുറം: പിവി അൻവറിനെതിരെ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് രംഗത്ത്. നിലമ്പൂരിലെ കാട്ടാന ആക്രമണത്തെക്കുറിച്ച് ജനകീയ പ്രക്ഷോഭങ്ങൾ നടന്നപ്പോൾ അൻവറിനെ കണ്ടിട്ടില്ല. ജനവാസ മേഖലയിൽ  കരിമ്പുഴ വന്യജീവി സങ്കേതത്തിനെതിരെ ആര്യാടൻ മുഹമ്മദ് സംസാരിച്ചപ്പോൾ അൻവറിന്‍റെ  അഭിപ്രായം കേട്ടില്ല. കരുളായിലെയും വഴിക്കടവിലെയും ആദിവാസികൾക്ക് വേണ്ടി വിരൽ അനക്കാൻ കഴിഞ്ഞിട്ടില്ല.. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികം. ബാക്കി മുന്നണി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂർ ബൈപ്പാസിന്‍റേയും  കെഎസ്ആർടിസി ബസ്സ്റ്റാൻഡിന്‍റേയും അവസ്ഥ എന്താണ്. അൻവർ ഇപ്പോൾ പറയുന്നു പാർട്ടി ചെയ്യാൻ അനുവദിചില്ലെന്ന്.. പാർട്ടി പറയുന്നു അൻവറിന്‍റെ  കഴിവ് കേടെന്ന്.നിലമ്പൂരിന്‍റെ  വികസനം സാധ്യമാകണമെങ്കിൽ യുഡിഎഫ് ജയിക്കണം. അൻവർ സ്ഥാനാർഥി ആകുമോ എന്ന ചോദ്യത്തിന് അത് അറിയില്ല എന്ന് ആര്യാടന്‍ ഷൗക്കത്ത്  മറുപടി നല്‍കി

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ