ആളിക്കത്തി അവകാശ സമരം: സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ

Published : Mar 17, 2025, 11:05 AM ISTUpdated : Mar 17, 2025, 11:40 AM IST
ആളിക്കത്തി അവകാശ സമരം: സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ

Synopsis

സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവ​ഗണനക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു.

തിരുവനന്തപുരം: സമരം കടുപ്പിച്ച് സംസ്ഥാനത്തെ ആശാവർക്കർമാർ. സർക്കാരിന്റെ അവ​ഗണനക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ ഉപരോധം ആരംഭിച്ചു. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തു ടർന്ന് സെക്രട്ടറിയേറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. പ്രധാന ഗേറ്റിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം.  

അതേ സമയം, ആശമാരുടെ സമരം അവസാനിപ്പിക്കാൻ ആശമാർ തന്നെ വിചാരിക്കണം എന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ പ്രതികരണം. സർക്കാരുമായി ചർച്ചയുണ്ടാകില്ലെന്ന് ഞങ്ങൾ പറയുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. കേന്ദ്രസർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാനസർക്കാർ എങ്ങനെ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങൾ ആശമാരെ ബോധ്യപ്പെടുത്തിയാൽ പോലും അവർക്കത് മനസിലാകുന്നില്ല. അത് അംഗീകരിക്കാനും അവർ തയാറാവുന്നില്ല. സമരത്തിന് പിന്നിൽ മറ്റാരോ ആണെന്നും അതുകൊണ്ടാണങ്ങനെ സംഭവിക്കുന്നതെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; 'സിപിഎം അക്രമം ജനശ്രദ്ധ തിരിക്കാനുള്ള ശ്രമം', വിമർശനവുമായി സണ്ണി ജോസഫ്
ഷിംജിത പ്രചരിപ്പിച്ച വീഡിയോ: പൊലീസിനെ സമീപിച്ച് പെൺകുട്ടി, 'ആ വീഡിയോയിൽ ഞാൻ ഉൾപ്പെട്ടിട്ടുണ്ട്, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കണം'