'ഇവിടെയെത്തുന്ന ഓരോ മത്സരാർത്ഥിയും വിജയികളാണ്'; കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

Published : Jan 03, 2023, 12:30 PM IST
'ഇവിടെയെത്തുന്ന ഓരോ മത്സരാർത്ഥിയും വിജയികളാണ്'; കലോത്സവത്തിന് ആശംസകളുമായി ആശാ ശരത്

Synopsis

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.

കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ ആശാ ശരത്. അഭിമാനം തോന്നുന്നുവെന്നും എങ്ങനെയായിരിക്കും കുട്ടികൾ പെർഫോം ചെയ്യുക എന്നതിനെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും ആശ ശരത് പറഞ്ഞു. ''രണ്ട് വർഷത്തിന് ശേഷമാണ് സ്കൂൾ യുവജനോത്സവം നടക്കുന്നത്. എത്ര ഹാർഡ് വർക്ക് ചെയ്തിട്ടായിരിക്കും കുട്ടികൾ എത്തുന്നത്? വളരെ സന്തോഷം തോന്നുന്നു. ഇവിടെയെത്തുന്ന ഓരോ കുട്ടിയും വിജയികളായിട്ട് തന്നെയാണ് വരുന്നത്. ആര് മുന്നിൽ, ആർക്ക് എ ​ഗ്രേഡ് കിട്ടുന്നു എന്നുള്ളതല്ല, ഇവിടെ എത്തണമെങ്കിൽ നിങ്ങൾ കഴിവു തെളിയിച്ചവരാണ്. എല്ലാവർക്കും ആശംസകൾ.'' സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പഠിപ്പിച്ച കുട്ടികളുമായി വന്നിട്ടുണ്ടെന്നും ആശ ശരത് ഓർമ്മകൾ പങ്കുവെച്ചു.

രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിനൊന്നര മണിയോടെ മത്സരങ്ങൾക്ക് തുടക്കമായി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ കലാമേള വീണ്ടും നടക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 24 വേദികളിലായി 239 ഇനങ്ങളിൽ കൗമാര പ്രതിഭകൾ മാറ്റുരയ്ക്കും.

മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയാവുകയാണ് കലോൽസവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ വിമർശനത്തിന്‍റേയും നവീകരണത്തിന്‍റേയും  ചാലു കീറാനായി വിദ്യാർഥികൾ കലാരൂപങ്ങളെ മാറ്റുന്ന സാംസ്കാരിക ഉൽസവം. വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യം. പങ്കെടുക്കുന്നത് തന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്കാരം കുട്ടികളും രക്ഷിതാക്കളും വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാനുസൃതമായി കലോൽസവ മാന്വൽ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗോത്രകലകളെ കലോൽസവത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അരങ്ങുണര്‍ന്നു, സ്കൂള്‍ കലോത്സവത്തിന് തുടക്കം; വിജയിക്കലല്ല പങ്കെടുക്കുന്നതിലാണ് കാര്യമെന്ന് മുഖ്യമന്ത്രി

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും