ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വർദ്ധന എപ്പോൾ? വ്യക്തമാക്കാതെ ജെപി നദ്ദ, പരിഗണിക്കാമെന്ന് മറുപടി

Published : Mar 19, 2025, 07:20 PM IST
ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് വർദ്ധന എപ്പോൾ? വ്യക്തമാക്കാതെ ജെപി നദ്ദ, പരിഗണിക്കാമെന്ന് മറുപടി

Synopsis

ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി

ദില്ലി : ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്‍റീവ് എപ്പോള്‍ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. സമയബന്ധിതമായി വര്‍ധന പരിഗണിക്കുമെന്നും, മോദിയുടെ ഭരണകാലത്ത് ഇന്‍സെന്‍റീവില്‍ നല്ല വര്‍ധന വരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ജെപി നദ്ദ മറുപടി നല്‍കി. ആയുഷ് മാന്‍ ഭരാത് , ജീവന്‍ ജ്യോതി പദ്ധതികളില്‍ ആശമാരെ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതികളുടെ പ്രയോജനം കിട്ടുമെന്നും നദ്ദ വ്യക്തമാക്കി.

ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കണമെന്ന്  നിരന്തരം ആവശ്യപ്പെടുന്ന കേന്ദ്രം ആശാ വര്‍ക്കര്‍മാരെ തഴയുകയാണെന്നും , കോബ്രാന്‍ഡിംഗ് നടത്താത്തതിന്‍റെ പേരില്‍ കേന്ദ്രം 637 കോടി രൂപ തടഞ്ഞു വച്ചിരിക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം എംപി വി ശിവദാസന്‍ കുറ്റപ്പെടുത്തി.  

സ്ഥിരം പുള്ളി, പൊലീസിനെ കണ്ട് കാറിൽ നിന്നിറങ്ങി ഓടി; നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയ പ്രതി പിടിയിൽ


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയപാത 66ൽ യാത്രക്കാരിൽ ആശങ്കയായി ഗർത്തം, 12 അടിയോളം താഴ്ചയിൽ റോഡ് താഴ്ന്നുപോയി
പ്രതിഷേധം ഫലം കണ്ടു, ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി നൽകും