മറക്കരുത് ഈ കഠിനപ്രയത്നത്തെ; കൊവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്നത്

Published : May 14, 2020, 12:11 PM ISTUpdated : May 14, 2020, 12:59 PM IST
മറക്കരുത് ഈ കഠിനപ്രയത്നത്തെ; കൊവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്നത്

Synopsis

നീരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. വാ‍ർഡുകളിലെ ഓരോ വീടുകളിലും കയറിയിറങ്ങി വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു

കൊച്ചി: കൊവിഡ് സംശയിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തുന്ന പോരാളികളാണ് ആശ വർക്കർമാർ. കൃത്യമായ ഹോം ക്വാറന്റീൻ ഉറപ്പുവരുത്തി കൊവിഡ് രോഗികളുടെ എണ്ണം പരിധി കടക്കാതെ സൂക്ഷിക്കുന്നതിൽ നിർണായക
പങ്ക് വഹിക്കുന്നവരാണ് ഇവർ. അവരവരുടെ വാ‍ർ‍ഡുകളിൽ നിരീക്ഷണത്തിലുള്ളവരെ ദിവസവും രണ്ടു തവണയെങ്കിലും ഇവർ വിളിക്കും. രോഗലക്ഷണങ്ങളുണ്ടോ, ഭക്ഷണവും മരുന്നും കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യും.

നീരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. വാ‍ർഡുകളിലെ ഓരോ വീടുകളിലും കയറിയിറങ്ങി വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. കൊവിഡിന് പുറമെ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളെ കുറിച്ച് ഓരോ വീടുകളിലുമെത്തി ബോധവത്കരണം ഇവര്‍ നടത്തുന്നു.

കൂടുതൽ പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളും എത്തിക്കൊണ്ടിരിക്കുമ്പോള്‍ ആശാ വര്‍ക്കര്‍മാരുടെ പ്രയത്നവും കൂടുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ഓരോ വാർ‍ഡുകളിലും കൂടിവരുന്പോഴും ബോധവത്കരണവും താഴേത്തട്ടിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യമേഖലയ്ക്ക് കൂടുതൽ പ്രത്യാശ നൽകുകയാണ് ഈ ആശവർക്കർമാർ.

 

 

PREV
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്