നിയമസഭാ തെരഞ്ഞെടുപ്പ്: അശോക് ഗെല്ലോട്ടിന് കേരളത്തിൻ്റെ മേൽനോട്ട ചുമതല നൽകി എഐസിസി

By Web TeamFirst Published Jan 6, 2021, 5:15 PM IST
Highlights

 രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്, കർണാടകയിൽ നിന്നുള്ള സീനിയ‍ർ കോൺ​ഗ്രസ് നേതാവ് ജി.പരമേശ്വര, മുൻ ​ഗോവമുഖ്യമന്ത്രി ലൂസീനോ ഫെലോറോഎന്നിവർക്കാണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന നാല് സംസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കൾക്ക് മേൽനോട്ട ചുമതല നൽകി എഐസിസി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട്, കർണാടകയിൽ നിന്നുള്ള സീനിയ‍ർ കോൺ​ഗ്രസ് നേതാവ് ജി.പരമേശ്വര, മുൻ ​ഗോവമുഖ്യമന്ത്രി ലൂസീനോ ഫെലോറോഎന്നിവർക്കാണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

എം.വീരപ്പമൊയ്ലി.എംഎം പള്ളം രാജു, നിതിൻ റൌത്ത് എന്നിവർക്കാണ് തമിഴ്നാടിൻേയും പുതുച്ചേരിയുടേയും ചുമതല നൽകിയിരിക്കുന്നത്. ബികെ ഹരിപ്രസാദ്, അലാമിഗിർ ആലം, വിജയ് ഇന്ദർ സിഗ്ല എന്നിവർ പശ്ചിമ ബംഗാളിൻ് ചുമതല വഹിക്കും. അസമിൻ്റെ ചുമതല ഭൂപേഷ് ഭാഗൽ, മുകുൾ വാസ്നിക്, ഷ്ക്കീൽ അഹമ്മദ് ഖാൻ എന്നിവർക്കാണ് നൽകിയിരിക്കുന്നത്. 
 

click me!