എഎസ്ഐ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

Published : Aug 25, 2019, 10:14 AM ISTUpdated : Aug 25, 2019, 10:15 AM IST
എഎസ്ഐ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

Synopsis

എസ്ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുൻപ് ബാബു സ്റ്റേഷന്‍ വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. 

കൊച്ചി: മേലുദ്യോഗസ്ഥനെതിരെ മാനസിക പീഡനമാരോപിച്ച് എഎസ്ഐ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്ഐയുടെ കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച. മേലുദ്യോഗസ്ഥനായ എസ്ഐ രാജേഷിനെതിരെ മാനസിക പീഡനമാരോപിച്ചാണ് ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ആയ പി സി ബാബു ആത്മഹത്യ ചെയ്തത്. 

എസ്ഐ രാജേഷിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മരണത്തിന് മുൻപ് ബാബു സ്റ്റേഷന്‍ വാട്ട്‍സ് ആപ്പ് ഗ്രൂപ്പിൽ എസ് ഐ രാജേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. എസ്ഐയുടെ മാനസിക പീഡനത്തെ തുടർന്നാണ് എഎസ്ഐ ബാബു ആത്മഹത്യ ചെയതതെന്നാണ് ബന്ധുക്കളുടെ ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`നാടുനീളെ നടത്തിയ വർ​ഗീയ, വിദ്വേഷ പ്രയോഗങ്ങൾ ജനങ്ങളെ വെറുപ്പിച്ചു', എൽഡിഎഫിനേറ്റ തിരിച്ചടിയിൽ വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് സിപിഎം നേതാവ്
`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത