
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മാധ്യമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ കുതിപ്പ് തുടരുന്നു. ഇൻസ്റ്റഗ്രാമിൽ ഏഷ്യാനെറ്റ് ന്യൂസിന് മൂന്ന് മില്യൺ ഫോളോവേഴ്സ്. ഇൻസ്റ്റയിൽ 30 ലക്ഷം ഫോളോവേഴ്സ് എന്ന നാഴിക കല്ല് തൊടുന്ന ആദ്യത്തെ മലയാള മാധ്യമമാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലവിൽ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ മുന്‍നിര സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള മലയാള മാധ്യമം എന്ന സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിനാണ്.
3 മില്യൺ ഫോളോവേഴ്സ് ആണ് ഏഷ്യാനെറ്റ് ന്യൂസിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. യൂട്യൂബിൽ 11,5 മില്യൺ സസ്ക്രൈബർമാരുള്ളപ്പോൾ ഫേസ്ബുക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പേജിന് 6.9 മില്യൺ ലൈക്കുകളാണ് ഉള്ളത്. എക്സിൽ 7.4 ലക്ഷം പേരും ഏഷ്യാനെറ്റ് ന്യൂസിനെ പിന്തുടരുന്നുണ്ട്. പുതിയതായി രംഗപ്രവേശം ചെയ്ത അരട്ടൈ ആപ്പ്, ത്രെഡ്സ്, റെഡ്ഡിറ്റ് എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലും ഏഷ്യാനെറ്റ് ന്യൂസ് സജീവമാണ്. മലയാള വാര്‍ത്താ ചാനലുകളില്‍ വര്‍ഷങ്ങളായി റേറ്റിംഗില്‍ ബഹുദൂരം മുന്നില്‍ തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇൻസ്റ്റഗ്രാമടക്കം നവമാധ്യമങ്ങളിലും ജെൻസികളടക്കമുള്ളവരുടെ പിന്തുണയുമായി ജൈത്രയാത്ര തുടരുകയാണ്. വാര്‍ത്തകളറിയാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന മലയാള മാധ്യമം ഏഷ്യാനെറ്റ് ന്യൂസാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam