മലയാളികളെ ശാന്തരാകുവിൻ, കൂടുന്ന ചോരക്കളികൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് മെഗാലൈവത്തോൺ, കൈകോർത്ത് പ്രമുഖർ

Published : Mar 02, 2025, 07:45 AM ISTUpdated : Mar 02, 2025, 10:40 AM IST
മലയാളികളെ ശാന്തരാകുവിൻ,  കൂടുന്ന ചോരക്കളികൾക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് മെഗാലൈവത്തോൺ, കൈകോർത്ത് പ്രമുഖർ

Synopsis

ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും ലൈവത്തോണിൽ നിന്ന് തേടാം.

തിരുവനന്തപുരം: സമൂഹത്തിലെ കൂടി വരുന്ന അക്രമ സംഭവങ്ങൾക്കെതിരെ ജാഗ്രതാ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസ്. വിവിധ മേഖലകളിലെ പ്രമുഖരും സാധാരണക്കാരും പങ്കെടുക്കുന്ന ലൈവത്തോൺ രാവിലെ ഏഴ് മുതൽ തത്സമയം തുടങ്ങി. ലഹരിയിലേക്ക് എത്തുന്നതിനുള്ള കാരണങ്ങളും അതിൽ നിന്ന് രക്ഷനേടാനുള്ള പരിഹാരങ്ങളും ലൈവത്തോണിൽ നിന്ന് തേടാം. അനിയന്ത്രിതമാകുന്ന ലഹരി ഉപഭോഗമടക്കം ചർച്ച ചെയ്യും. ലഹരിയിൽ മുഴുകി കൗമാരക്കാരുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് ലൈവത്തോൺ പരിപാടി സംഘടിപ്പിക്കുന്നത്.

കൗമാരക്കാരിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിൻ്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ് താമരശ്ശേരിയിൽ സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷബാസും ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയിലെ മർദനവും. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയോട്ടിക്കേറ്റ മർദനമാണ് മരണകാരണമെന്നാണ് പറയുന്നത്. സംഭവത്തിൽ അഞ്ച് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പാലത്താണ് മറ്റൊരു ആക്രമണം ഉണ്ടായത്. സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാ4ത്ഥി സാജനാണ് (20) മർദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. മൂക്കിൻറെ എല്ല് പൊട്ടിയ സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോർ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫെബ്രുവരി 19 ന് രാവിലെയാണ് സംഭവം നടന്നത്. മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെന്നും ഒറ്റപ്പാലം പൊലീസ് പറഞ്ഞു.

വൈദികന്‍റെ താത്പര്യം മുതലെടുത്തു, ആഡ്ബീർ കേപ്പബിൾ എന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു; തട്ടിയെടുത്തത് 1.41 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു