ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാ‍‍ർഡ്; അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പുരസ്കാരം ലിസിയമ്മ ജേക്കബിന്

By Web TeamFirst Published Oct 6, 2019, 10:07 PM IST
Highlights

സമർപ്പിതവും സേവനസന്നദ്ധവുമായ നീണ്ട 36 വർഷത്തെ നഴ്സിംഗ് ജീവിതമാണ്  ലിസിയമ്മ ജേക്കബിന്റെ ആതുരശുശ്രൂഷാരംഗത്തെ സംഭാവന. തന്റെ അറിവുകൾ മുന്നിലെത്തിയ രോഗികൾക്ക് ആശ്വാസം പകരാൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ശാസ്ത്രീയമായി അന്വേഷിച്ച വ്യക്തിയാണ് ലിസിയമ്മ ജോസഫ്

കൊച്ചി:ഏഷ്യാനെറ്റ് ന്യൂസ് നഴ്സിംഗ് എക്സലൻസ് അവാ‍ർ‍ഡിന്റെ നഴ്സിംഗ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ പുരസ്കാരം ലിസിയമ്മ ജേക്കബിന്. നഴ്സിംഗ് മേഖലയിലെ കാഴ്ച വച്ച തുടർച്ചയായ ഭരണമികവിനാണ് അവാർഡ്. രാപ്പകൽ ഭേദമെന്യേ ജനങ്ങളെ സേവിക്കുന്ന രാജ്യത്തെ ആയിരക്കണക്കിന് നഴ്സുമാർക്കായി പുരസ്കാരം സമർപ്പിക്കുന്നതായി ലിസിയമ്മ ജേക്കബ് പുരസ്കാരദാന ചടങ്ങിൽ ലിസിയമ്മ പറഞ്ഞു. അത്തരം നഴ്സുമാരെ അംഗീകരിക്കാനുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രമം സന്തോഷം നൽകുന്നുവെന്നും അവർ വ്യക്തമാക്കി.

സമർപ്പിതവും സേവനസന്നദ്ധവുമായ നീണ്ട 36 വർഷത്തെ നഴ്സിംഗ് ജീവിതമാണ്  ലിസിയമ്മ ജേക്കബിന്റെ ആതുരശുശ്രൂഷാരംഗത്തെ സംഭാവന. 1983ൽ മഹാരാഷ്ട്രാ നഴ്സിംഗ് കൌൺസിൽ ബോംബെ ഹോസ്പിറ്റലിൽ നടത്തിയ ജനറൽ നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കി. ബി എ, എം എ സോഷ്യോളജി ബിരുദങ്ങൾ നേടിയ ലിസിയമ്മ ജോസഫ് തന്റെ അറിവുകൾ മുന്നിലെത്തിയ രോഗികൾക്ക് ആശ്വാസം പകരാൻ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ശാസ്ത്രീയമായി അന്വേഷിച്ച വ്യക്തിയാണ്.

നിരവധി രോഗികളുടെ ഓർമ്മകളിൽ ആതുരശുശ്രൂഷ ജീവിതത്തിന്റെ നല്ല മാതൃകയാകാൻ ലിസിയമ്മക്ക് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കേരളത്തിന്റെ ആതുരസേവനരംഗം മറ്റിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നത്... മനസർപ്പിച്ചുള്ള ലക്ഷക്കണക്കിന് നഴ്സുമാരുടെ പ്രവർത്തനം ഇതിന് പിന്നിലുണ്ട്. അവരിലൊരാളായി കഴിഞ്ഞ നിരവധി ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നതും രോഗികൾക്ക് ശാന്തി പകരുന്നതുമാണ് ലിസിയമ്മ ജേക്കബിന്റെ ജീവിത പാഠം. 

click me!