അരക്കോടി സബ്സ്‌ക്രൈബര്‍മാര്‍; യൂട്യൂബില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്

By Web TeamFirst Published Jan 8, 2021, 8:52 PM IST
Highlights

2020 ഏപ്രിലില്‍ 40 ലക്ഷം യൂ ട്യൂബ് സസ്‌ക്രൈബേഴ്സ് എന്ന് നേട്ടം കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് കേവലം 8 മാസം കൊണ്ടാണ് 50 ലക്ഷം എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിച്ചെത്തിയത്

തിരുവനന്തപുരം: അരക്കോടി സബ്സ്‌ക്രൈബര്‍മാരുമായി യൂട്യൂബില്‍ എഷ്യാനെറ്റ് ന്യൂസിന്റെ കുതിപ്പ്. അരക്കോടി യൂട്യൂബ് സബ്സ്‌ക്രൈബേഴ്സ് എന്ന നാഴികകല്ല് പിന്നിടുന്ന ആദ്യ മലയാളം വാര്‍ത്താ മാധ്യമമായി മാറുകയാണ് ഇതോടെ ഏഷ്യാനെറ്റ് ന്യൂസ്. 242 കോടി വ്യൂസാണ് ഇക്കാലയളവില്‍ ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബ് ചാനല്‍ കൈവരിച്ചത്. 

റേറ്റിംഗില്‍ വര്‍ഷങ്ങളായി മറ്റ് വാര്‍ത്താ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, ഡിജിറ്റല്‍ ഇടങ്ങളിലും ജൈത്രയാത്ര തുടരുകയാണ്. 2020 ഏപ്രിലില്‍ 40 ലക്ഷം യൂ ട്യൂബ് സസ്‌ക്രൈബേഴ്സ് എന്ന് നേട്ടം കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് കേവലം 8 മാസം കൊണ്ടാണ് 50 ലക്ഷം എന്ന് മാന്ത്രിക സംഖ്യയിലേക്ക് കുതിച്ചെത്തിയത്. കൊവിഡ് കാലത്ത് എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ വാര്‍ത്തയുടെ നേരറിയാന്‍ മലയാളി തിരഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ്  യൂട്യൂബ് ചാനല്‍ 2008 സെപ്തംബറിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഫെബ്രുവരിയില്‍ 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നേട്ടം കൈവരിച്ചു.  2019 ഫെബ്രുവരിയില്‍ 25 ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന നാഴികക്കല്ലും പിന്നിട്ടു. വിരല്‍ തുമ്പില്‍ വാര്‍ത്തകളെത്തുന്ന ഡിജിറ്റല്‍ ലോകത്ത് ഫേസ്ബുക്കിലും മലയാളി തിരയുന്നത് എഷ്യാനെറ്റ് ന്യൂസിനെ തന്നെയാണ്.

tags
click me!