നഴ്സിംഗ് രംഗത്തെ മികവിന് ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരങ്ങള്‍ നല്‍കുന്നു

By Web TeamFirst Published Jul 19, 2019, 3:18 PM IST
Highlights

വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നഴ്സിംഗ് മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം സമ്മാനിക്കുക.

തിരുവനന്തപുരം: നഴ്സിംഗ് രംഗത്തെ മികവിന് ആറ് വിഭാഗങ്ങളിലായി ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരങ്ങൾ നൽകുന്നു.പൊതുജനങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും നഴ്സുമാരെ നാമനിർദ്ദേശം ചെയ്യാം.  വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ നഴ്സിംഗ് മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.  25 വർഷക്കാലം നഴ്സിംഗ് മേഖലയിൽ പ്രവർത്തിച്ചവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകും.

നഴ്സിംഗ് സൂപ്രണ്ടായോ അതിന് മുകളിലുള്ള പദവികളിലോ പ്രവർത്തിച്ചവരെ നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ പുരസ്കാരത്തിന് പരിഗണിക്കും. ഇതിന് 10 വർഷമെങ്കിലും ക്ലിനിക്കൽ പ്രവർത്തിപരിചയം വേണം.ഒരു വർഷമെങ്കിലും സൂപ്രണ്ടായി പ്രവർത്തിച്ചിരിക്കണം. നിലവിൽ സർവീസിലുള്ളവരെയാണ് ക്ലിനിക്കൽ എക്സലൻസ് അവാർഡിന് പരിഗ ണിക്കുന്നത്.പുരസ്കാരത്തിനായി പൊതുജനങ്ങൾക്കും സംഘടനകൾക്കും നാമനിർദ്ദേശം ചെയ്യാം 

എഎൻഎം പാസ്സായവർക്കാണ് സർവീസ് ടു കമ്മ്യൂണിറ്റി വിഭാഗത്തിലെ അവാർഡ് നൽകുന്നത്. പൊതുജനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും നാമനിർദ്ദേശം ചെയ്യാം. പാലീയേറ്റിവ് കെയറിൽ പ്രവർത്തിക്കുന്നവരെയും പരിഗണിക്കും. 
മികച്ച നഴ്സിംഗ് അധ്യാപകരെ ജൂറി തന്നെ കണ്ടെത്തും. ദേശീയ അന്തർദേശീയ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ചെയ്തതും കോൺഫറൻസുകളിൽ പേപ്പറുകൾ അവതരിപ്പിച്ചതുമടക്കമുള്ള കാര്യങ്ങൾ അവാർഡ് നിർണയത്തിൽ പരിഗണിക്കും.  എഎൻഎം, ജിഎൻഎം കോഴ്സുകൾ 2018-19 അക്കാദമിക വർഷത്തിൽ ഡിസ്റ്റിംഗ്ഷനോട് പാസ്സായവർക്ക് വിദ്യാർത്ഥി പുരസ്കാരത്തിന് അപേക്ഷിക്കാം. പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും പരിഗണിക്കും. 

click me!