
തിരുവനന്തപുരം: എൻഡിഎയിൽ സീറ്റ് വിഭജനം പാളിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകി. അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിൽ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിലെ പല മുതിർന്ന നേതാക്കളെയും ഒഴിവാക്കിയതിൽ അസംതൃപ്തി പുകയുകയാണ്. കൊടുങ്ങല്ലൂരിൽ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ലെന്ന് വെള്ളാപ്പള്ളി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി.ജി.സുരേഷ്കുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണം തുടരാനാകും. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കും. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി ഡി സതീശൻ വെറും ബഫൂൺ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam