നിയമസഭ തിരഞ്ഞെടുപ്പ്; ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്

Published : Mar 16, 2026, 10:32 AM IST
BDJS

Synopsis

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി, 27 സീറ്റുകളിൽ പാർട്ടി മത്സരിച്ചേക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. 27 സീറ്റുകളിൽ ബി‍ഡിജെഎസ് മത്സരിച്ചേക്കും. കഴിഞ്ഞ തവണ 23 സീറ്റുകളിലായിരുന്നു ബിഡിജെഎസ് മത്സരിച്ചത്. കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെ നാല് സീറ്റുകൾ അധികമായി ഉണ്ടാകും. അന്തിമ തീരുമാനം ഉച്ചയോടെ ഉണ്ടാകും. തുടർന്ന് വൈകീട്ട് നാല് മണിക്ക് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും.

അരൂരിൽ അഡ്വ. പി എസ് ജോതിസ്, കുട്ടനാട്ടിൽ സന്തോഷ്‌ ശാന്തി, കായംകുളത്ത് സുനിൽ മുണ്ടപ്പള്ളി, തമ്പി മേട്ടുതറ എന്നിവരാണ് പരിഗണനയിലുള്ളത്. ചേർത്തലയിൽ വനിത സ്ഥാനാർഥിയെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എലത്തൂരിൽ നാലാം തവണയും ശശീന്ദ്രൻ; എൻസിപിയിൽ കലഹം തീരുന്നില്ല, തര്‍ക്കം രൂക്ഷം, പ്രത്യേക കണ്‍വെൻഷൻ വിളിച്ച് മുക്കം മുഹമ്മദ് വിഭാഗം
കോൺഗ്രസ് ഇന്ന് പുറത്ത് വിടുക ആദ്യ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച പേരുകൾ മാത്രമെന്ന് സൂചന, ചടയമംഗലത്തിനായി ഖർഗെയുടെ ഇടപെടൽ തേടി ആർ ചന്ദ്രശേഖരൻ