'കേരള വേണ്ട, കേരളം മതി': പ്രമേയം ഐകകണ്ഠേന പാസാക്കി നിയമസഭ; ക്യാംപെയിന് തുടക്കമിട്ടത് ഏഷ്യാനെറ്റ് ന്യൂസ്

Published : Jun 24, 2024, 01:07 PM ISTUpdated : Jun 24, 2024, 08:10 PM IST
'കേരള വേണ്ട, കേരളം മതി': പ്രമേയം ഐകകണ്ഠേന പാസാക്കി നിയമസഭ; ക്യാംപെയിന് തുടക്കമിട്ടത് ഏഷ്യാനെറ്റ് ന്യൂസ്

Synopsis

ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതിനെ തുടർന്നാണ്  പ്രമേയം വീണ്ടും അവതരിപ്പിച്ചത്.

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന്  ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ  ഐകകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം  കാരണമാണ് വീണ്ടും അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. 

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. 'മുഴങ്ങട്ടെ കേരളം' എന്ന പേരിൽ കേരളത്തെ വീണ്ടെടുക്കാൻ ഏഷ്യാനെറ്റ് ന്യൂസ് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് കെട്ടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു; സംഭവം കൊട്ടാരക്കരയിൽ
കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ കെഎസ്ആർടിസിയെ സർക്കാർ ലാഭത്തിലാക്കി: മന്ത്രി കെഎൻ ബാലഗോപാൽ