വീണ്ടും വഴങ്ങി സര്‍ക്കാര്‍, വയനാട് പുനരധിവാസത്തിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും

Published : Oct 14, 2024, 10:29 AM ISTUpdated : Oct 14, 2024, 11:43 AM IST
വീണ്ടും വഴങ്ങി സര്‍ക്കാര്‍, വയനാട് പുനരധിവാസത്തിൽ പ്രതിപക്ഷത്തിന്‍റെ  അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും

Synopsis

ചട്ടം 300 പ്രകാരം സഭയിൽ പറഞ്ഞ കാര്യത്തിൽ പിന്നീട് അടിയന്തര പ്രമേയം അനുവദിക്കുന്നത് നിയമസഭയുടെ കീഴ്വഴക്കമല്ല

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ്  നിയമസഭ ചര്‍ച്ച ചെയ്യും. ചട്ടം 300 പ്രകാരം നിയമസഭയിൽ പറഞ്ഞ കാര്യത്തിൽ പിന്നീട് അടിയന്തര പ്രമേയം കീഴ്വഴക്കമല്ലെന്ന് മന്ത്രി എം.ബി  രാജേഷ് പറഞ്ഞു. ഭരണപക്ഷം ഏകപക്ഷീയമായി പറയുന്ന കാര്യങ്ങളിൽ കയ്യടിച്ചു പോകാനുള്ള സ്ഥലമല്ല നിയമസഭ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.അനിതര സാധാരണ സാഹചര്യമെന്ന് പറഞ്ഞ സ്പീക്കർ ഇത് ഭാവിയില്‍ കീഴ്വഴക്കമായി കാണരുതെന്നും  പറഞ്ഞു

പുനരധിവാസം വേഗത്തിലാക്കണമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.സർക്കാർ മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ മന്ത്രിസഭാ യോഗ ശേഷവും കേന്ദ്ര സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുടർന്ന് അടിയന്തര പ്രമേയ നോട്ടീസിലെ  ചർച്ച 12 മണിക്ക് നടക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K