
കോഴിക്കോട്: കോഴിക്കോട് സർവീസ് നടത്തിയ സ്വകാര്യ ബസുകൾ അടിച്ച് തകർത്തു. ഇന്നലെ സർവീസ് നടത്തിയ കൊളക്കാടൻ ബസുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലാണ് ബസ്സുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് ബസുകളാണ് അടിച്ച് തകർത്തത്.
കോഴിക്കോട് എരഞ്ഞിമാവിൽ നിർത്തിയിട്ട രണ്ട് ബസുകളുടെ ചില്ലകളാണ് രാത്രി അജ്ഞാതർ തകർത്തത്. ഇന്നലെ ഇവരുടെ ആറ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇതിൻ്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സർക്കാർ നിർദ്ദേശിച്ചിട്ടും മറ്റു ബസുടമകൾ സർവീസ് നടത്താതിരുന്നപ്പോൾ കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഈ രണ്ട് ബസുകൾ മുക്കം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
മാവൂർ-അരീക്കോട് റൂട്ടിൽ ഓടുന്ന എംഎംആർ ബസിന് നേരെയും ആക്രമണം ഉണ്ടായി. മുൻവശത്തെയും പിറകിലെയും ഗ്ലാസുകൾ തകർത്തു. മാവൂരിൽ റോഡരികിൽ നിർത്തിയിട്ട ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയിലാണ് ആക്രമണം നടന്നത്.
Also Read: ബസ് ഉടമകൾക്കിടയിൽ ഭിന്നത? കൂടുതൽ സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് തുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam