ഇടുക്കിയില്‍ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം; ഓഫീസ് അടിച്ചു തകർത്തു, രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു

By Web TeamFirst Published Aug 24, 2020, 10:20 PM IST
Highlights

കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. രണ്ടാഴ്ച മുൻപ് ഇയാൾ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. 

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന് നേരെ ആക്രമണം. അക്രമികള്‍ പഞ്ചായത്ത് ഓഫീസ് അടിച്ചു തകർത്തു. ആക്രമണത്തില്‍ രണ്ട് ജീവനക്കാരുടെ കയ്യൊടിഞ്ഞു. ഭിന്നശേഷിക്കാരനായ സെക്രട്ടറിക്കും പരിക്കേറ്റു. 

കരാറുകാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. രണ്ടാഴ്ച മുൻപ് ഇയാൾ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്ത് സ്റ്റോപ്പ്‌ മെമ്മോ നൽകിയിരുന്നു. ഇത് പൊളിക്കാൻ ഇന്ന് സബ് കളക്ടർ ഉത്തരവിടുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

click me!