അട്ടപ്പാടി മധുവിന് നീതി ഇനിയുമകലെ: വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി

Published : Nov 26, 2021, 08:59 AM ISTUpdated : Nov 26, 2021, 09:03 AM IST
അട്ടപ്പാടി മധുവിന് നീതി ഇനിയുമകലെ: വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി

Synopsis

അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസ് വിചാരണ വീണ്ടും മാറ്റി. ജനുവരി 25 ലേക്കാണ് കേസ് മാറ്റി വെച്ചത്. പ്രതികൾക്ക് ഡിജിറ്റൽ തെളിവുകൾ നൽകാൻ കൂടുതൽ സമയം അനുവദിച്ചു കൊണ്ടാണ് കേസ് ജനുവരി 25-ലേക്ക് മാറ്റിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
 
സെപ്തംബറിലണ് കേസിന്റെ വിചാരണ തുടങ്ങാൻ ആദ്യം തീരുമാനിച്ചത്. അന്നത് നവംബർ 25 ലേക്ക് മാറ്റി. ഇന്നലെ കേസ് വീണ്ടും പരിഗണനയ്ക്ക് വന്നപ്പോൾ പ്രതികളുടെ ആവശ്യം പരിഗണിച്ച് വീണ്ടും രണ്ടു മാസത്തേക്ക് കൂടി നീട്ടിയത്. ജനുവരിയിൽ കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ കൈമാറാൻ കോടതി നിർദേശം നൽകി.

അട്ടപ്പാടി മുക്കാലിയിൽ മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 22ന് ആയിരുന്നു മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയിൽ 'കൈ' വെക്കാൻ യുഡിഎഫ്; ട്വൻ്റി20 സാന്നിധ്യത്തിൽ വൈപ്പിൻ മണ്ഡലം പ്രവചനാതീതം
വരി തെറ്റിച്ച് കയറരുത്, വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങള്‍