കൊട്ടാരക്കരയിൽ ‌പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം

By Web TeamFirst Published Aug 6, 2021, 1:50 PM IST
Highlights

വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.ഇത് ശരിവയ്ക്കുന്ന ഉത്തരവും കണ്ടെത്തി.2017ൽ എത്തിയ അരിയാണ്  പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ലൈകോ ​ഗോഡൗണിലാണ് സംഭവം. രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നത് ബിജെപി പ്രവർത്തകർ പിടിച്ചു.

വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 2017ൽ എത്തിയ അരിയാണ്  പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. അതേസമയം അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്ലൈ ഓഫിസർ പറയുന്നു. 

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!