
മലപ്പുറം: മലപ്പുറം: മലപ്പുറം ജില്ലയിലെ തിരൂര്‍ പറവണ്ണയിൽ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം. ഇന്നലെ ഉച്ചയോടെ തിരുനാവായയിൽ എംവിഡി ഉദ്യോഗസ്ഥര്‍ പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പരിശോധനക്കിടെ അതുവഴി മോഡിഫൈ ചെയ്തൊരു കാര്‍ വന്നു. കാര്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ കൈ കാണിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ്, കാലാവധി കഴിഞ്ഞ വാഹനമെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ഇതേ വാഹനത്തെ പിന്നീട് കുറ്റിപ്പുറം ഭാഗത്ത് വെച്ച് കണ്ടു. തുടര്‍ന്ന് എംവിഡി പിന്തുടരാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പിന്നാലെ പറവണ്ണയിൽ വാഹനം നിര്‍ത്തിയിട്ടതായി കണ്ടു.
തുടര്‍ന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അപായപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്. വാഹനത്തിൽ നിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥൻ കാറിന് അടുത്തേക്ക് നീങ്ങിയ സമയത്ത് പെട്ടെന്ന് വേഗത്തിൽ മുന്നോട്ട് എടുത്ത് പോവുകയായിരുന്നു. സ്കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരെ തിരിച്ചറഞ്ഞിട്ടുണ്ട്. പൊലീസിൽ പരാതിപ്പെടുന്നതടക്കം തുടര്‍ നടപടികൾ സ്വീകരിക്കുമെന്ന് തിരൂരിലെ എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനയാത്രക്കാര്‍ പകര്‍ത്തിയ സംഭവത്തിന്‍റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.എംവിഡി ഉദ്യോഗസ്ഥൻ കാറിന്‍റെ വശത്തായിരുന്നതിനാലാണ് അപകടത്തിൽപെടാതെ രക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam