നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി

Published : Nov 23, 2020, 08:21 PM IST
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി

Synopsis

സുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പോലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജീൻസന്റെ മൊഴികൾ നിർണായകമായിരുന്നു.

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസനാണ് പരാതി നൽകിയത്. പ്രതിഭാഗത്തിന് അനുകൂലമായി മൊഴി പറഞ്ഞാൽ അഞ്ചു സെൻ്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്നാണ് വാഗ്ദാനം. 

കൊല്ലം സ്വദേശി നാസറാണ് വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. പീച്ചി പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി ജയിലിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ പ്രതിയായി ജീൻസൻ ജയിലിൽ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പോലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജീൻസന്റെ മൊഴികൾ നിർണായകമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാസം 60 മണിക്കൂർ, അതായത് 5 പ്രവർത്തി ദിനം; കണക്കുകൾ വിശദീകരിച്ച് രാജീവ് ചന്ദ്രശേഖർ, ബാർ സമയം കൂട്ടയതിൽ വിമർശനം
ഇടതുകൈ ഷാളിനുള്ളിൽ ഒളിപ്പിച്ചു, തിരക്കിനിടയിൽ ആരുമറിയാതെ തന്ത്രപ്പൂര്‍വം മാല പൊട്ടിച്ചെടുത്തു, മോഷണത്തിൽ വഴിത്തിരിവായി സിസിടിവി ദൃശ്യം