മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

Web Desk   | Asianet News
Published : Aug 24, 2021, 11:59 AM ISTUpdated : Aug 24, 2021, 12:03 PM IST
മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം

Synopsis

പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയൽവാസിയായ ജംഷീർ കയറി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ എങ്ങനെ വീട്ടിനുള്ളിൽ കയറിയെന്നത് അവ്യക്തമാണിപ്പോൾ. കുട്ടിയുടെ നിലവിളി ‌കേട്ടെത്തിയ മുത്തശ്ശി കാണുന്നത് കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെയാണ്

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി. ഗുരുതരവസ്ഥയിലുള്ള പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതി ഇപ്പോൾ ഒളിവിലാണ്.

പെൺകുട്ടിയും സഹോദരനും മുത്തശ്ശിയും മാത്രമുള്ള വീട്ടിലാണ് അയൽവാസിയായ ജംഷീർ കയറി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ എങ്ങനെ വീട്ടിനുള്ളിൽ കയറിയെന്നത് അവ്യക്തമാണിപ്പോൾ. കുട്ടിയുടെ നിലവിളി ‌കേട്ടെത്തിയ മുത്തശ്ശി കാണുന്നത് കഴുത്തിൽ തോർത്ത് മുറുക്കി വായ്ക്കുള്ളിൽ തുണി തിരുകിയ നിലയിലുള്ള പെൺകുട്ടിയെയാണ്. മുത്തശ്ശിയെ കണ്ടതോടെ ജംഷീർ അനരെ ചവിട്ടിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'