
തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ ഒളിവിലുള്ള മരുമകനെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി വര്‍ക്കല പൊലീസ്. ഇക്കഴിഞ്ഞ 18നാണ് സംഭവം നടന്നത്. പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം ഇഴഞ്ഞതോടെ വിവരം പുറത്തുവരുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചത്. സംഭവം നടന്ന ദിവസം പ്രതിയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ കയറി വായ് പൊത്തിപിടിച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വെച്ച് കുതറി മാറി ഓടി രക്ഷപ്പെട്ട വീട്ടമ്മ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. 52 കാരിയുടെ പരാതിയിൽ വർക്കല പൊലീസ് കേസെടുക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam