
പാലക്കാട്: ക്വാറൻ്റീൻ (quarantine) ലംഘിച്ച് സി പി എം (CPM) ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തയാൾക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. പാലക്കാട് (Palakkad) തണ്ണീർപന്തൽ സ്വദേശി ശ്രീധരനെതിരെയാണ് കേസെടുത്തത്. കൊവിഡ് (Covid) രോഗിയായ ശ്രീധരനും ഭാര്യ പ്രസന്നയും ക്വാറൻ്റീൻ ലംഘിച്ച് ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
കണ്ണാടി തണ്ണീർപ്പന്തൽ ബ്രാഞ്ച് സമ്മേളനത്തിന് ശേഷം പ്രതിനിധികൾക്കൊപ്പം ഇരുവരും നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഈ മാസം 5നാണ് ആൻറിജൻ ടെസ്സിലൂടെ ശ്രീധരന് കൊവിഡ് സ്ഥിരീകരിയ്ക്കുന്നത്. പ്രാദേശിക വിഭാഗീയത രൂക്ഷമായ കണ്ണാടിയിൽ എതിർവിഭാഗം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേയ്ക്ക് വരാതിരിയ്ക്കാനാണ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊവിഡ് രോഗിയെയും ഭാര്യയേയും സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് എന്നാണ് ആരോപണം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനുമോളുടെ സാന്നിധ്യത്തിലായിരുന്നു ബ്രാഞ്ച് സമ്മേളനം. സംഭവം വിവാദമായതോടെ ശ്രീധരനും ഭാര്യയ്ക്കുമെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.
Read Also: ഇന്ന് 10,691 പുതിയ രോഗികൾ, 3321 പേര്‍ രണ്ട് ഡോസ് വാക്‌സീൻ എടുത്തവർ; 12,655 പേർ രോഗമുക്തരായി, 85 മരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam