അനുശാന്തിയെ കൊലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവെന്തുണ്ട്? ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ സുപ്രീംകോടതി

Published : Jan 06, 2025, 12:43 PM ISTUpdated : Jan 06, 2025, 01:07 PM IST
അനുശാന്തിയെ കൊലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവെന്തുണ്ട്? ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ സുപ്രീംകോടതി

Synopsis

കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നൽകിയിരിക്കുന്നതെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ അനുശാന്തിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യമാണെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു.

ദില്ലി: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ അനുശാന്തിയെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണുള്ളതെന്ന് സുപ്രീംകോടതി. അനുശാന്തിയുടെ അപ്പീൽ പരിഗണിക്കവേ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് വാദത്തിനിടെ ചോദ്യം ഉന്നയിച്ചത്. കേസിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് നൽകിയിരിക്കുന്നതെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. എന്നാൽ അനുശാന്തിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യമാണെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. 

ഇക്കാര്യം പരിശോധിക്കാൻ മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് മറുപടി ഒരാഴ്ച്ച സമയം നൽകിയ കോടതി കേസ് ഈ മാസം പതിനഞ്ചിന് പരിഗണിക്കാൻ മാറ്റി. കേസിൽ സംസ്ഥാനസർക്കാരിനായി സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ ഹാജരായി. അഭിഭാഷകൻ വി.കെ ബിജുവാണ് അനുശാന്തിയുടെ അഭിഭാഷകൻ. സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിയാക്കിയതും മറ്റു തെളിവുകളില്ലെന്നും  എന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. കണ്ണിന്‍റെ ചികില്‍സക്കായി അടിയന്തരമായി ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം.

Also Read: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളി

അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'
പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ