Published : Mar 03, 2026, 07:01 AM ISTUpdated : Mar 03, 2026, 02:31 PM IST

Attukal Pongala Live: പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

Summary

ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ. രാവിലെ 9.45 ന് അടുപ്പുവെട്ടോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം.

attukal

02:27 PM (IST) Mar 03

പുണ്യം പൊങ്കാല നിവേദ്യം; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്, തലസ്ഥാന ന​ഗരിയെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല

ആറ്റുകാൽ പൊങ്കാല നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല.

Read Full Story

12:24 PM (IST) Mar 03

കെ കരുണാകരന്റെ വീടിന് മുന്നിൽ പൊങ്കാലയിട്ട് പത്മജ

കെ കരുണാകരന്റെ വീടിന് മുന്നിൽ പൊങ്കാലയിട്ട് മകള്‍ പത്മജ വേണുഗോപാൽ. എല്ലാ കൊല്ലവും വരാറുണ്ടെന്ന് പത്മജ വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എല്ലാവര്‍ക്കും വേണ്ടിയാണ് പൊങ്കാലയിടുന്നത്, ഇതിൽ രാഷ്ട്രീയമില്ലെന്നും പത്മജ.

10:50 AM (IST) Mar 03

പൊങ്കാല മഹോത്സവത്തില്‍ പങ്കെടുത്ത് രാഷ്ട്രീയ നേതാക്കള്‍

മന്ത്രിമാരായ വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,  കെ മുരളീധരന്‍, മേയർ വി വി രാജേഷ് തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പൊങ്കാല ചടങ്ങിന്‍റെ ഭാഗമായി ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി.

10:35 AM (IST) Mar 03

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നിലും പൊങ്കാല

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കണ്ടോന്മെന്റ് ഹൗസിന് മുന്നിൽ ഇന്ന് നടന്നത് സ്‌പെഷ്യൽ പൊങ്കാല. വി ഡി സതീശന്റെ മകൾ ഉണ്ണിമായ ഉൾപ്പെടെ ഇരുപതോളം കുടുംബങ്ങൾ ഇവിടെ പൊങ്കാല അർപ്പിക്കുകയാണ്. സതീശന്റെ യാത്ര ലക്ഷ്യത്തിൽ എത്തണം എന്ന പ്രാർഥനയിൽ ആണ് കുടുംബം എന്ന് സഹോദരി ആശ പറയുന്നു. വി ഡി സതീശനും ഇവർക്കൊപ്പം ഉണ്ടായിരുന്നു

10:30 AM (IST) Mar 03

പൊങ്കാല മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടിയെന്ന് ശോഭ ജോർജ്

മുഖ്യമന്ത്രിയുടെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയ‌ർപ്പിക്കാനെത്തി ശോഭ ജോ‌‌‌ർജ്. ഒരേയൊരു ആ​ഗ്രഹമേയുള്ളൂ, പട്ടിണിയില്ലാത്ത ഒരു കേരളം നമുക്ക് തന്ന, സഹോദരന്റെ സ്ഥാനത്ത് ഞാൻ കാണുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ആറ്റുകാലമ്മ പൂ‌ർണ ആരോ​ഗ്യം നൽകട്ടെ, ഇപ്പോഴും അദ്ദേഹം ആരോ​ഗ്യവാനാണ് കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം എന്നും ശോഭ ജോർജ് പറഞ്ഞു.

Read Full Story

10:11 AM (IST) Mar 03

പൊങ്കാല റിയൽ കേരള സ്റ്റോറിയെന്ന് ഗവർണർ

ആറ്റുകാൽ പൊങ്കാല റിയൽ കേരള സ്റ്റോറി ഗവർണർ രാജേന്ദ്ര ആർലേക്കാർ

09:53 AM (IST) Mar 03

പൊങ്കാല അടുപ്പിലേക്ക് തീ പകരുന്നു

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പകര്‍ന്നെടുത്ത അഗ്നി തിരുമുമ്പില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് മേല്‍ശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

09:25 AM (IST) Mar 03

പണ്ടാര അടുപ്പ് കൂട്ടി; തോറ്റംപാട്ടിന്റെ അകമ്പടിയോടെ ചടങ്ങുകൾ തുടങ്ങുന്നു

ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. തോറ്റംപാട്ടിന്‍റെ അകമ്പടിയോടെ പണ്ടാര അടുപ്പ് കൂട്ടി കഴിഞ്ഞു. നടപ്പന്തൽ നിറയെ ഭക്തരാണ്.

09:15 AM (IST) Mar 03

പതിവ് തെറ്റിക്കാതെ താരങ്ങള്‍

പതിവ് തെറ്റിക്കാതെ ആറ്റുകാൽ പൊങ്കാലയുടെ പുണ്യം തേടി താരങ്ങൾ. വർഷങ്ങളായി മുടങ്ങാതെ പൊങ്കാലയിടുന്ന രണ്ട് താരങ്ങളാണ് ചിപ്പിയും ആനിയും. ഇത്തവണയും ഇരുവരും അതിൽ മുടക്കം വരുത്തിയില്ല. 

09:00 AM (IST) Mar 03

സുരക്ഷയ്ക്കായി 4000 പൊലീസുകാര്‍

ആറ്റുകാല്‍ പൊങ്കാല യോടനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയിലുടനീളം 4000 പൊലീസുകാരെ വിന്യസിച്ചു. നഗരം 4 സോണുകളായും 13 ഡിവിഷനുകളായും 29 സെക്ടറുകളായും തിരിച്ചാണ് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തികിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ വിന്യസിച്ചിരിക്കുന്നത്. കൺട്രോൾ റൂം വഴിയാണ് ഏകോപനം. 

08:59 AM (IST) Mar 03

സര്‍വ്വ സജ്ജമായി ആരോഗ്യ വകുപ്പ്

ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിൽ ക്രമീകരണങ്ങള്‍ സജ്ജമാക്കി. 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.

08:56 AM (IST) Mar 03

തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

08:51 AM (IST) Mar 03

പൊങ്കാല ഇടാൻ ദീപ ദാസ് മുൻഷിയും

പൊങ്കാല ഇടാൻ എ.ഐ.സി.സി.എൻ ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും. കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന്റെ വീട്ടിന് മുറ്റത്താണ് ദീപ ദാസ് മുൻഷി പൊങ്കാല അടുപ്പ് കൂട്ടിയത്. കൂടെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസുമുണ്ട്. കോൺഗ്രസ്സിനെ തിരികെ ഭരണത്തിൽ എതിക്കണമെന്നും താൻ ആറ്റുകാൽ അമ്മയോടുള്ള പ്രാർത്ഥനയിൽ ഉണ്ടെന്നു ദീപ ദാസ് പറഞ്ഞു.

08:36 AM (IST) Mar 03

പൊങ്കാലയർപ്പിക്കാൻ ആയിരങ്ങൾ

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഇത്തവണ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വ ഭക്തജനത്തിരക്കാണ്. ഇന്നലെ ദേവീ ദര്‍ശനത്തിന് ആറ് മണിക്കൂറോളം ക്യൂവായിരുന്നു. രാവിലെ മുതല്‍ ദര്‍ശനത്തിന് കിലോമീറ്ററുകളോളമായിരുന്നു ക്യൂ.

07:03 AM (IST) Mar 03

അധിക സർവീസ് ഒരുക്കി റെയില്‍വേയും കെഎസ്ആർടിസിയും

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

07:03 AM (IST) Mar 03

ചന്ദ്രഗ്രഹണമായതിനാൽ ദർശനത്തിന് ക്രമീകരണങ്ങൾ

ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.

Read Full Story

07:02 AM (IST) Mar 03

ആറ്റുകാൽ പൊങ്കാല ഇന്ന്

ഭക്തിയുടെ നിറവിൽ ഇന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 9.45 ന് ക്ഷേത്രത്തിൽ നിന്ന് അടുപ്പുവെട്ട് ചടങ്ങ് നടക്കും. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

Read Full Story

More Trending News